[]മണ്‍റോവിയ: ആഫ്രിക്കയില്‍ എബോല വൈറസ് പടരുന്നതിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 670 ആയി. പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഭയാനകമായ വിധത്തില്‍ എബോല വൈറസ് ബാധ വ്യാപകമാകുന്നത്. വൈറസ് ബാധയേററ നിരവധിയാളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
രക്തത്തിലൂടെ മനുഷ്യരുടെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് ആന്താരികാവയവയങ്ങളെയാണ് കൂടുതലായും ബാധിക്കുന്നത്. ഇതു ആന്തരിക രക്ത സ്രാവത്തിനു കാരണമാകുന്നു. പെട്ടെന്നുണ്ടാകുന്ന പനി, ഛര്‍ദ്ദി,വയറിളക്കം തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍.
രോഗികളുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്. വൈറസ് ബാധ 25 ശതമാനം മുതല്‍ 90 ശതമാനം രോഗികളുടെയും ജീവന്‍ കവരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
വളരെ പെട്ടെന്ന് പടര്‍ന്ന് പിടിക്കുന്ന എബോല വൈറസിനുള്ള കുത്തിവെയ്പ് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അവശ്യ മരുന്നുകളുടെ ക്ഷാമവും പകര്‍ച്ചപ്പനി തടയുന്നതിനു കാരണമാകുന്നു. കുരങ്ങന്‍മാരിലും മനുഷ്യരിലുമാണ് കൂടുതലായി എബോല വൈറസ് വളരുന്നത്.
1976ല്‍ സുഡാനിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എബോല വൈറസ് ബാധ കൂടുതലായി കണ്ടുവരുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.