Kerala
ലീഗ് കണ്‍വെന്‍ഷനിടെ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Oct 06, 04:44 am
Sunday, 6th October 2013, 10:14 am

[]കണ്ണൂര്‍: മുസ്‌ലീം ലീഗ് കണ്ണൂര്‍ ലോകസഭാ മണ്ഡലം കണ്‍വെന്‍ഷനിടയില്‍ സംഘര്‍ഷം. ലീഗ് പ്രവര്‍ത്തകനെതിരെ കള്ളക്കേസെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത കണ്ണൂര്‍ ആലക്കോട് സി.ഐയെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്.

നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കണ്‍വെന്‍ഷനില്‍ ലീഗ് നേതാവ് ഇ. അഹമ്മദ് സംസാരിക്കാനൊരുങ്ങവേയാണ് സംഘര്‍ഷമുണ്ടായത്.

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മൂസാന്‍ കുട്ടിയെ കണ്ണൂര്‍ സി.ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ആരംഭിച്ച ബഹളം സി.ഐയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.