Daily News
കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ ! :മേമനെ തൂക്കിലേറ്റിയതിനെതിരെ ആഷിഖ് അബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jul 30, 11:01 am
Thursday, 30th July 2015, 4:31 pm

ashique-abu

മുംബൈ സ്‌ഫോടനക്കേസില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റിയ നടപടിക്കെതിരായ പ്രതിഷേധത്തില്‍ സംവിധായകന്‍ ആഷിഖ് അബുവും. മേമനെതിരായ ശിക്ഷാ നടപടിയില്‍ രാജ്യത്തെ സാംസ്‌കാരിക ബുദ്ധിജീവി മണ്ഡലങ്ങളില്‍ നിന്നടക്കം ദുഖവും പ്രതിഷേധവും ഉയരുന്ന സാഹചര്യത്തിലാണ് മലയാള സിനിമാ ലോകത്ത് നിന്നുള്ള ഏകശബ്ദമായി ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ, സല്‍മാന്‍ ഖാന്‍ തുടങ്ങിയ സിനിമാ മേഖലയിലുള്ളവര്‍ മേമന് വധശിക്ഷ നല്‍കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ദ്വിഗ് വിജയ് സിംഗ് എന്നിവര്‍ ശിക്ഷാ നടപടിയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.

Why do people Kill people, who kill people, to show people that to Kill people is bad ?