സ്പോര്‍ട്സ് ഡെസ്‌ക്3 hours ago
[]ജോധ്പൂര്‍: ആത്മീയാചാര്യന്‍ അസാറാം ബാപ്പുവിനെതിരെ ലൈംഗികാരോപണം നടത്തിയ പെണ്‍കുട്ടിയുടെ മാനസിക നില തെറ്റാണെന്ന് ബാപ്പുവിന്റെ അഭിഭാഷകന്‍ രാം ജെത്മലാനി.
പതിനഞ്ചുകാരിയായ പെണ്‍കുട്ടിയാണ് അസാറാം പീഡിപ്പിച്ചതായി പരാതി നല്‍കിയത്. അതേസമയം, അസാറാം ബാപ്പുവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുന്നത് പതിനാല് ദിവസത്തേക്ക് കൂടി നീട്ടി.
രാജസ്ഥാനിലെ ജോധ്പുരിലുള്ള ആശ്രമത്തില്‍വെച്ച് അസാറാം തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പരാതി പ്രകാരം ബാപ്പുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വൈദ്യ പരിശോധനയില്‍ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു.
ദല്‍ഹി കൂട്ടബലാത്സംഗം ഉണ്ടായപ്പോള്‍ പെണ്‍കുട്ടി തന്നെ അക്രമിച്ചവരെ സഹോദരാ എന്ന് വിളിച്ച് കരഞ്ഞിരുന്നെങ്കില്‍ ബലാത്സംഗം തടയാമായിരുന്നു എന്ന പരാമര്‍ശത്തോടെയാണ് ബാപ്പു മാധ്യമങ്ങളില്‍ ആദ്യമായി ഇടം നേടിയത്.