Obituary
നടന്‍ കലാശാല ബാബു അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 14, 02:14 am
Monday, 14th May 2018, 7:44 am

 

കൊച്ചി: ചലചിത്ര നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച അര്‍ദ്ധരാത്രി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്സയിലായിരുന്നു.

കഥകളി ആചാര്യന്‍ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട കലാകാരി കല്യാണിക്കുട്ടിയമ്മയുടെയും മകനായ ബാബു നാടക വേദികളിലൂടെയാണ് ശ്രദ്ധേയനായത്. നാടകാഭിനയത്തില്‍ തുടങ്ങി സീരിയല്‍ രംഗത്ത് എത്തിയ ബാബു ഇണയെത്തേടി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.


Also Read: കനത്ത മഴയും ഇടിമിന്നലും: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളം മരണം


കസ്തൂരിമാന്‍, എന്റെ വീട് അപ്പൂന്റെയും, തൊമ്മനും മക്കളും, റണ്‍വേ, ബാലേട്ടന്‍, പെരുമഴക്കാലം, തുറുപ്പുഗുലാന്‍, പച്ചക്കുതിര, ചെസ്സ് , പോക്കിരിരാജ, മല്ലൂസിംഗ് തുടങ്ങി അമ്പതിലേറെ മലയാള സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.

ലളിതയാണ് ഭാര്യ. ശ്രീദേവി, വിശ്വനാഥന്‍ എന്നിവരാണ് മക്കള്‍.


Watch DoolNews Video: